കാസർഗോഡ് ജില്ലയിൽ ഇന്ന് 280 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

കാസര്‍കോട്: ജില്ലയില 280 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 320
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3838 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 503

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 15733 പേര്‍

വീടുകളില 14837 പേരും സ്ഥാപനങ്ങളില്‍ 896 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 15733 പേരാണ്. പുതിയതായി 1060 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4195 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3776 ആന്റിജന്‍ 412 ട്രൂനാറ്റ് 0) 1200 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1632 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 386 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 323 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

130455 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 125553 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

Leave a Reply

Your email address will not be published. Required fields are marked *