കാസർകോട് ജില്ലയിൽ 330 പേർക്ക് കൂടി കോവിഡ്

Latest ഇന്ത്യ കേരളം പ്രാദേശികം

കാസർകോട് ജില്ലയില 330 പേർ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 384
പേർക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 3782 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 505

ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 16051 പേർ

വീടുകളില 15180 പേരും സ്ഥാപനങ്ങളിൽ 871 പേരുമുൾപ്പെടെ ജില്ലയിൽ ആകെനിരീക്ഷണത്തിലുള്ളത് 16051 പേരാണ്. പുതിയതായി 1085 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 3961 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു (ആർ ടി പി സി ആർ 3152 ആന്റിജൻ 791 ട്രൂനാറ്റ് 18) 1330 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 767 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി 279 പേർ നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 385 പേരെ ഡിസ്ചാർജ് ചെയ്തു.

130785 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 125937 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

Leave a Reply

Your email address will not be published. Required fields are marked *