കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിൽ വർദ്ധന;കുമ്പള പഞ്ചായത്തിൽ നാളെ മുതൽ ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ക് ഡൗൺ

Latest പ്രാദേശികം

കുമ്പള : കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിൽ വർദ്ധനവ് രേഖപ്പെടുത്തിയതിനെ തുടർന്ന് കുമ്പള പഞ്ചായത്തിൽ വ്യാഴാഴ്ച മുതൽ ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ഡൗൺ നടപ്പിലാക്കുന്നു.പഞ്ചായത്തിൽ കഴിഞ്ഞ ഒരാഴ്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വർദ്ധനവ് രേഖപ്പെടുത്തുകയാണ്.
ചൊവ്വാഴ്ച രോഗസ്ഥിരീകരണ നിരക്ക് പതിനഞ്ചു ശതമാനത്തിനും മുകളിലാണ്.കഴിഞ്ഞ ഏഴു ദിവസത്തെ ടി പി ആർ നിരക്കിന്റെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളിൽ പെടുത്തുന്നത്. കഴിഞ്ഞ ആഴ്ച പുതുക്കിയ മാനദണ്ഡപ്രകാരം പോസിറ്റിവിറ്റി നിരക്ക് 15 ൽ കൂടിയാൽ ഡി വിഭാഗത്തിൽ പെടും. ഈ പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ആണ് നടപ്പിലാക്കുക. പ്രദേശത്തിന് അകത്തേക്കും പുറത്തേക്കും യാത്രചെയ്യുന്നതിനു നിയന്ത്രണമുണ്ടാകും. അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ഒഴികെ മറ്റൊന്നും പ്രവർത്തിക്കാൻ അനുമതിയില്ല. പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞില്ലെങ്കിൽ അടുത്ത ആഴ്ചയും നിയന്ത്രണം തുടരേണ്ടിവരും

പഞ്ചായത്ത് അധികൃതരും വകുപ്പും പഞ്ചായത്തിൽ കോവിഡ് പരിശോധന വർധിപ്പിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും പൊതു ജനങ്ങൾ വേണ്ട രീതിയിൽ സഹകരിക്കാത്തത് രോഗ നിയന്ത്രണത്തിന് വെല്ലു വിളിയാവുകയാണ്

Leave a Reply

Your email address will not be published. Required fields are marked *