യുഎഇയില്‍ 2167 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് നാല് മരണം

Latest ഗൾഫ്

അബുദാബി: യുഎഇയില്‍ 2,167 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,102 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,74,675 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,16,160 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,95,086 പേര്‍ രോഗമുക്തരാവുകയും 1,767 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,307 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *