രാജ്യത്ത് രണ്ടു ഡോസ് വാക്‌സിനെടുത്ത 87,000ത്തോളം പേര്‍ക്ക് കോവിഡ്; 46 ശതമാനവും കേരളത്തില്‍

Latest ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം ശമനമില്ലാതെ പടരുന്ന സാഹചര്യത്തിലും കൂനിന്മേല്‍ കുരു എന്നപോലെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.

രണ്ടു ഡോസ് വാക്‌സിനെടുത്ത ശേഷം ഇന്ത്യയില്‍ 87,000 ത്തോളം പേര്‍ക്കാണ് രോഗബാധ ഉണ്ടായത്.

ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന വിവരമനുസരിച്ച് ഇതില്‍ 46 ശതമാനവും കേരളത്തിലാണ്.

അതേസമയം വാക്‌സിനെടുത്ത ശേഷം കോവിഡ് വന്ന 200 ഓളം പേരുടെ സാമ്ബിളുകളുടെ ജനതിക ശ്രേണി പരിശോധിച്ചതില്‍ വകഭേദം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനത്തില്‍ അല്പമെങ്കിലും ശമനമുണ്ടെങ്കിലും കേരളത്തില്‍ കോവിഡ് ഗുരുതരമാകുന്ന സ്ഥിതിവിശേഷമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
[5:29 pm, 19/08/2021] Lathif Perwad: തിരുവനന്തപുരം: ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംഘട്ട അലോട്ട്മെന്റ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 24 മുതൽ വിദ്യാർത്ഥികൾക്ക് രണ്ടു സ്ട്രീമിലേയ്ക്കും അപേക്ഷ സമർപ്പിച്ച് തുടങ്ങാം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 3 ആണ്. ട്രയൽ അലോട്ട്മെന്റ് സെപ്റ്റംബർ 7 നും ആദ്യ അലോട്ട്മെന്റ് 13 നും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *