കോഴിക്കോട്ടെ വാഹനാപകടം; കാസർഗോഡ് സ്വദേശി മരിച്ചു

Latest കേരളം

കോഴിക്കോട് പയ്യോളിയിലുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു.

ചേരൂര്‍ കോട്ടയിലെ അബ്ബാസ്-ആയിഷ ദമ്പതികളുടെ മകന്‍ റംഷാദാണ്്(24) മരിച്ചത്.

ഫെബ്രുവരി 5ന് രാത്രിയാണ് അപകടമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വിനോദയാത്രക്കിടെയായിരുന്നു അപകടം.

മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റംഷാദും കൂട്ടുകാരും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ കൂട്ടിയിരുന്ന മണ്‍കൂനയില്‍ ഇടിച്ച ശേഷം അടുത്തുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു.

നട്ടെല്ലിനും നെഞ്ചിനും ഗുരുതരമായി ക്ഷതമേറ്റ റംഷാദ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവിലെ തേജസ്വിനി ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കല്ല്യാണ വീടുകളില്‍ സ്റ്റേജും ഡെക്കറേഷനും ഒരുക്കുന്ന ജോലിക്കാരനാണ് റംഷാദ്.

Leave a Reply

Your email address will not be published. Required fields are marked *