മുളിയാർ പ്രാഥമിക ആരോഗ്യ കേന്ദ്ര ത്തിലേക്ക് കെ.പി എസ്.ടി.എ.മെഡിക്കൽ സാമഗ്രികൾ കൈമാറി

Latest പ്രാദേശികം

മുളിയാർ:കോവിഡ് പ്രതിരോധ പ്രവർത്തന ങ്ങളുടെ ഭാഗമായി കെ.പി.എസ്.ടി.എ കാസർകോട് ഉപജില്ല കമ്മിറ്റി മുളിയാർ കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്ക് മെഡിക്കൽ സാമഗ്രി കൾവിതരണം ചെയ്തു. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ മെഡിക്കൽ ഓഫീസർ ഡോ.ഈശ്വര നായകിന് കൈമാറി. എ.ജയദേവൻ അധ്യക്ഷതവഹിച്ചു. അശോകൻ നായർ സ്വാഗതം പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജനാർദ്ദനൻ,സ്ഥിരം സമിതി അധ്യക്ഷരായ അനീസ മൻസൂർ മല്ലത്ത്,റൈസ റാഷിദ് , ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ, കെ.പി.എസ്. ടി.എ നേതാക്കളായ ദാമോദരൻ, അശോകൻ കാനത്തൂർ,രഞ്ജിത്ത്, രാധാകൃഷ്ണൻ നായർ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അശോകൻ മാസ്റ്റർ കാനത്തൂർ, എൻ.ജി.ഒ. അസോസി യേഷൻ ജില്ലാസെക്രട്ടറി അശോക് കുമാർ,
ആസൂത്രണ സമിതി അംഗങ്ങളായ കെ.ബി. മുഹമ്മദ് കുഞ്ഞി, ഷെരീഫ് കൊടവഞ്ചി
പഞ്ചായത്ത് അംഗങ്ങളായ അബ്ബാസ് കൊലചെപ്പ് ,രമേശ്, അനന്യ,ആരോഗ്യ പ്രവർത്തകർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *