ഉക്കിനടുക്കമെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ. ടി.സി.ബസ് സർവ്വീസ് ആരംഭിക്കുന്നതിന് ഉറപ്പു ലഭിച്ചു – എൻ.എ.നെല്ലിക്കുന്ന്

Latest ഇന്ത്യ കേരളം പ്രാദേശികം

കാസർകോട്: ബദിയടുക്ക ഉക്കിനടുക്കയിലെ സർക്കാർ
മെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സി.ബസ്
സർവ്വീസ് ആരംഭിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു ലഭിച്ചതായി എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ അറിയിച്ചു.
ജനുവരി മൂന്ന് മുതൽ ഒ.പി.വിഭാഗം ആരംഭിച്ചതോടെ ജില്ലയുടെ നാനാ ഭാഗങ്ങളിൽ നിന്നും രോഗികൾ മെഡിക്കൽ കോളേജിലേക്ക്
എത്തി കൊണ്ടിരിക്കുന്നു. യാത്രാ ക്ലേശമാണ് അവർ അഭിമുഖീക്കുന്ന വലിയ പ്രശ്നം. നിലവിൽ രാവിലെ
6.30 നും ഒൻപതിനുമിടയിൽ മൂന്ന് കെ.എസ്.ആർ.ടി.സി ബസുകൾ മെഡിക്കൽ കോളേജ് ഭാഗത്തേക്ക് സർവ്വീസ് നടത്തുന്നു എന്നതല്ലാതെ ജില്ലയുടെ മറ്റു ഭാഗങ്ങളിൽ നിന്ന്
ബസ് സർവ്വീസുകളില്ല.
കാഞ്ഞങ്ങാട്, മഞ്ചേശ്വരം
മേഖലകളിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് കെ.എസ്.
ആർ.ടി.സി ബസ് സർവ്വീസുകൾ
ആരംഭിക്കേണ്ടത് അത്യന്താ പേക്ഷിതമാണ്‌.
ഇപ്പാൾ തന്നെ ദിവസം നൂറോളം
ആളുകൾ ഒ.പി.യിൽ എത്തുന്നുണ്ട്. ഇനിയും കൂടുതൽ രോഗികൾ
ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും ഒ.പി.യിൽ എത്തിച്ചേരും.
അവർക്ക് വേണ്ടി കൂടുതൽ
യാത്രാ സൗകര്യം ഒരുക്കേണ്ടതിൻ്റെ ആവശ്യകത ഗതാഗത വകുപ്പ് മന്ത്രിയുടെയും, കെ.എസ്. ആർ.ടി.സി.എം.ഡി.യുടെയും ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ്
എം.എൽ.എ ക്ക് അനുകൂലമായ
മറുപടി ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *