ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി ബസ് പണിമുടക്കും

Latest ഇന്ത്യ കേരളം പ്രാദേശികം

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി ബസ് പണിമുടക്കും.

ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് 48 മണിക്കൂര്‍ പണിമുടക്കുമെന്ന്് അംഗീകൃത തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ചു.

അതേ സമയം ആവശ്യം അംഗീകരിച്ചാല്‍, പ്രതിമാസം കോടിക്കണക്കിന് രൂപ അധികം കണ്ടെത്തേണ്ടിവരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി.

പണിമുടക്ക് പ്രഖ്യാപിച്ച തൊഴിലാളി യൂണിയനുകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തിയിരുന്നു.

എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടു.

മാസ്റ്റര്‍ സ്‌കെയില്‍, പ്രാബല്യ തിയതി എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ വ്യക്തമായ ഒരു ഉറപ്പും നല്‍കിയില്ലെന്ന് യൂണിയനുകള്‍ പറഞ്ഞു.

ഭരണപക്ഷ തൊഴിലാളി സംഘടനയായ കെഎസ്ആര്‍ടിഇഎയും പണിമുടക്കിനെ പിന്തുണയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *