കെ എസ്‌ ആര്‍ ടി സി ബസ്‌സ്റ്റാന്റിലെ ശൗചാലയം അടച്ചിട്ടു; യാത്രക്കാരും ജീവനക്കാരും ദുരിതത്തില്‍

Latest പ്രാദേശികം

കാസർകോട്: കെ എസ് ആർ ടി സി ബസ്സ്റ്റാന്റിലെ ശൗചാലയം അടച്ചിട്ടു. യാത്രക്കാരും ജീവനക്കാരും ദുരിതത്തിൽ. കക്കൂസ് ടാങ്ക് നിറഞ്ഞു കഴിഞ്ഞതിനാൽ മലിനജലം പുറ ഒഴുകി റോഡിലെത്തി തളം കെട്ടിക്കിടക്കുകയാണ്. ഇത് സംബന്ധിച്ച് കാരവൽ സചിത്രവാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ടോയ്ലറ്റിൽ നിന്നു ടാങ്കിലേയ്ക്കു ള്ള പൈപ്പിലെ തടസ്സവും മലിനജലം പുറത്തേക്കൊഴുകി അടഞ്ഞതും മലിനജലം പുറത്തേക്ക് ഒഴുകുന്നതിനു കാരണമായി. പൈപ്പിലെ തടസ്സവും ടാങ്കിലെ മാലിന്യങ്ങളും നീക്കിയാലേ ടോയ്ലറ്റ് ഉപയോഗിക്കാൻ കഴിയൂ. ഇതിനുള്ള നടപടി നഗരസഭയുടെ ഭാഗത്തു നിന്നു ഉണ്ടായില്ലത്രെ. ഇതേ തുടർന്നാണ് കക്കൂസ് അടച്ചിട്ടത്. ഇതുമൂലം ബസ് സ്റ്റാന്റിലെത്തുന്ന നൂറുകണക്കിനു യാത്രക്കാരും ജീവനക്കാരും ദുരിതമനുഭവിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *