കാസർകോട്: മല്ലം – മംഗലാപുരം റൂട്ടിൽ സർവ്വീസ് നടത്തി വന്നിരുന്നതും കോവിഡ് മൂലം നിർത്തിവെക്കു കയുംചെയ്ത കെ.എസ്. ആർ.ടി.സി. ബസ് സർവ്വീസ് പുന: സ്ഥാപി ക്കണമെന്നാ വശ്യപ്പെട്ട് മല്ലംവാർഡ് മുസ്ലിം ലീഗ് കമ്മിറ്റി കെ.എസ്. ആർ.ടി.സി. എം.ഡി.ക്ക് നിവേദനം അയച്ചു.
മല്ലം-കാസർകോട് റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസുകളും സർവ്വീസ് വെട്ടി ച്ചുരുക്കിയതോടെവിദ്യാർത്ഥികളും, നാട്ടുകാരും,മല്ലം ക്ഷേത്ര, പൈക്കം മണവാട്ടി മഖാം തീർത്ഥാടകരും വലീയ പ്രയാസത്തിലാണ്.
മല്ലത്തേക്ക് നിരവധി സ്വാകര്യ ബസുകൾക്ക് റൂട്ടുണ്ടെങ്കിലും ലാഭമുള്ള ട്രിപ്പിൽ മാത്രമാണ് സർവ്വീസ് നടത്തുന്നത് ഇത് സംബന്ധിച്ച് ബന്ധപ്പെട്ട വർക്ക് പരാതി നൽകുമെന്നും മല്ലംവാർഡ്മുസ്ലിം ലീഗ് ആക്ടിംഗ് പ്രസിഡണ്ട് ഷെരീഫ് മല്ലത്തും ജനറൽ സെക്രട്ടറി ഹമീദ് മല്ലവും പറഞ്ഞു.