കാസർകോട് : അന്തർജില്ലാ അധ്യാപക സ്ഥലംമാറ്റത്തിന് കേരള സർക്കാർ കൊണ്ട് വന്ന പുതിയ മാനദണ്ഡങ്ങൾ അധ്യാപകരെ ആശങ്കാകുലരാക്കിയിരിക്കുകയാണ്.
യാതൊരു വിധചർച്ചയും കൂടാതെ പുതിയ അനുപാതം സൃഷ്ടിക്കുന്നത് തികച്ചും പ്രതിഷേധാർഹമാണെന്ന് കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി.
യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് എ.സി. അതാ ഉള്ള ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് എ.ജി.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗഫൂർ ദേളി സ്വാഗതം പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.പി. റഊഫ്,മുഹമ്മദ് കുട്ടി നെല്ലിക്കുന്ന്,
മുൻ ജില്ലാപ്രസിഡണ്ട് റസാഖ് പുനത്തിൽ,
ജില്ലാ ഭാരവാഹികളായ സമീർ തെക്കിൽ,
സിറാജ് ഖാസിലൈൻ,
ഷാഹിന ചെമ്മനാട്,
സബ് ജില്ല കമ്മിറ്റി ഭാരവാഹികളായ
കമാൽ അംഗടിമുഗർ,
ഷെറിൻ റാവുത്തർ,
സിദ്ദീഖ് നായന്മാർമൂല,
ഷഹനാസ് നായന്മാർ മൂല തുടങ്ങിയവർ
പ്രസംഗിച്ചു.സെക്രട്ടറിആസിഫ് എൻ.എ നന്ദിയും പറഞ്ഞു.