കെ എസ് യു സ്ഥാപക ദിനം : കെ എസ് യു ഉദുമ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതിച്ചോർ വിതരണം നടത്തി

Latest പ്രാദേശികം

കെ എസ് യു ഉദുമ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കെ എസ് യു സ്ഥാപകദിനത്തിൽ പൊതിച്ചോർ വിതരണം നടത്തി. ബത്‌ലഹേം ആശ്രമം പെരുമ്പള്ളിയിലെ അന്തേവാസികൾക്കും തീരദേശ പാതയിലെ ബേക്കൽ ജംഗ്ഷനിലെ യാത്രക്കാർക്കും പെരിയ ദേശീയപാതയിലെ യാത്രക്കാർക്കുമായാണ് ഏകദേശം 500നടുത്ത് പൊതിച്ചോറുകൾ വിതരണം ചെയ്തത്. കെ എസ് യു തച്ചങ്ങാട് , പൊയിനാച്ചി , LBS , ബേഡകം, മുന്നാട് , കൊല്ലംപണ , കാനത്തൂർ, കുണ്ടൂച്ചി, മാരിപ്പടുപ്പ് ബന്തടുക്ക, മാണിമൂല, ചൂരിത്തോട്, പ്ലാവിലായ , ശങ്കരംപാടി തുടങ്ങിയ യുണിറ്റുകളുടെ നേതൃത്വത്തിൽ വീടുകളിൽ നിന്നും ശേഖരിച്ച പൊതിച്ചോറുകളാണ് അന്തേവാസികൾക്കും വഴിയാത്രക്കാർക്കും സഹായകമായത്.

കെ എസ് യു നിയോജക മണ്ഡലം പ്രസിഡന്റ്‌ ഗോകുൽ ബന്തടുക്ക, ജില്ലാ വൈസ് പ്രസിഡന്റ്‌ നിഖിൽ ചിറക്കാൽ, സോഷ്യൽ മീഡിയ കോർഡിനേറ്റർ ശ്രീജിത്ത്‌ കോടോത്ത്, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി സ്വരാജ് കാനത്തൂർ, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ അനൂപ് കല്യോട്ട്. അഖിലേഷ് തച്ചങ്ങാട്, ഹരിപ്രിയൻ ചിറക്കാൽ, ജുനൈദ് ബന്തടുക്ക, വൈഷ്ണവ് ബേഡകം തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *