ആരിക്കാടി കടവത്തുള്ള ജിഎഫ്എൽപിഎസ് വിദ്യാലയത്തിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം തേടി എംഎൽഎയെ നേരിൽ കണ്ട് കുമ്പള ഒന്നാം വാർഡ് മെമ്പർ അൻവർ ആരിക്കാടി

Latest പ്രാദേശികം

കുമ്പള : ആരിക്കാടി കടവത്തുള്ള ജിഎഫ്എൽപിഎസ് വിദ്യാലയത്തിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം തേടി എംഎൽഎയെ നേരിൽ കണ്ട് കുമ്പള ഒന്നാം വാർഡ് മെമ്പർ അൻവർ ആരിക്കാടി. മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫിനെ നേരിൽ കണ്ടു നിലവിലെ വിദ്യാലയത്തിന്റെ ആവശ്യങ്ങൾ അറിയിച്ച മെമ്പർ വിഷയവുമായി ബന്ധപ്പെട്ട് നിവേദനം നൽകുകയും ചെയ്തു. സ്കൂൾ കെട്ടിടം പുതിയത് നിർമ്മിക്കാനും അനുബന്ധ പ്രവർത്തികൾ എത്രയും പെട്ടെന്ന് നടപ്പിലാക്കാനും വേണ്ട നടപടികൾ കൈകൊള്ളുമെന്നും എംഎൽഎ അറിയിച്ചു.എസ്‌ഡിപിഐ
മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗം മൻസൂർ കുമ്പള, കുമ്പള പഞ്ചായത്ത്‌ പ്രസിഡന്റ്‌ നാസർ ബംബ്രാണ,കുമ്പള ബ്രാഞ്ച് പ്രസിഡന്റ്‌ സലാം,ആരിക്കാടി ബ്രാഞ്ച് പ്രസിഡന്റ്‌ അലി ഷഹാമ, ഹനീഫ് കുമ്പള എന്നിവർക്കൊപ്പമാണ് അൻവർ ആരിക്കാടി എംഎൽഎയെ സന്ദർശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *