പരാതിയുമായി കുമ്പള പഞ്ചായത്തംഗം സബൂറ ഗസറ്റഡ് ഓഫീസര്‍മാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ആക്ഷേപം: വിധവാ പെന്‍ഷന്‍ അപേക്ഷകര്‍ ദുരിതത്തില്‍

Latest കേരളം പ്രാദേശികം

കുമ്പള:വിധവാ പെൻഷൻ ലഭിക്കാൻ പുനർവിവാഹം നടന്നിട്ടില്ലെന്ന സർട്ടിഫിക്കറ്റ് നൽകാൻ കുമ്പളയിൽ ഗസറ്റഡ് ഓഫീസർമാർ വിസമ്മദിക്കുന്നതായി ആക്ഷേപം.

ഇതുമൂലം വിധവാ പെന്ഷന് അപേക്ഷ നൽകേണ്ടവർ ദുരിതത്തിൽ. നേരത്തെ ലഭിച്ചുകൊണ്ടിരുന്ന വിധവാ പെന്ഷൻ ലഭിക്കാൻ പുതിയ നിയമം അനുസരിച്ച് പുനർവിവാഹം നടന്നിട്ടില്ലെന്ന സർട്ടിഫിക്കറ്റ് റീ അപേക്ഷയിൽ ഹാജരാക്കണം.

ഇതിനായി നെട്ടോട്ടമോടുകയാണ് സ്ത്രീകൾ. വാർഡ് മെമ്പർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയിൽ ഗസറ്റഡ് ഓഫീസർമാരുടെ ഒപ്പ് വെച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ഇത് നൽകുന്നതിൽ കാലതാമസം വരുത്തുന്നതായാണ് ആക്ഷേപം.

കുമ്പള കൃഷിഭവനിലെ ഓഫീസർ ഇത് തന്റെ ജോലിയല്ലെന്ന് പറഞ്ഞ് അപേക്ഷകരെ തിരിച്ചയക്കുന്നതായി കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം സബൂറ പരാതിപ്പെട്ടു.

ഇത് സംബന്ധിച്ച് കൃഷി ഓഫീസർക്കെതിരെ ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്നും സബൂറ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *