കുമ്പള: സേവന രംഗത്ത് സജീവമായ കുമ്പള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ടീമിന് മരം കട്ടിങ് മെഷീൻ നൽകി. കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി വൈറ്റ് ഗാർഡിന്റെ നിലവിൽ നടന്നു വരുന്ന മഴക്കാലത്തെ സേവന പ്രവർത്തനങ്ങൾക്ക്
ഏറ്റവും സഹായകരമാകുന്ന
പ്രോത്സാഹനമായി മുസ്ലിം ലീഗിൻറെ ഈ സഹായം. മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സെക്കീർ അഹമ്മദ്, ജനറൽ സെക്രട്ടറി സയ്യിദ് ഹാദി തങ്ങൾ, മണ്ഡലം പ്രസിഡന്റ് എം പി കാലീദ്, കെ എം അബ്ബാസ്, സത്താർ ആരിക്കാടി, വൈറ്റ് അംഗങ്ങളായ ഷംസു വളവിൽ, നിസാം ചോന്നംമ്പാടി എന്നിവർ സംബന്ധിച്ചു