കാസര്‍കോട്: മലയാളിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ മറ്റൊരു പെണ്‍കുട്ടിയുടെ സഹായത്തോടെ മാനസപാര്‍ക്ക് കാണാനെന്ന് പറഞ്ഞ് കബളിപ്പിച്ച് മടിക്കേരിയിലേക്ക് തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തിനെതിരെ കുമ്പള പോലീസ് കേസെടുത്തു.
ചട്ടഞ്ചാല്‍ പ്രസ്റ്റീജ് എഡ്യൂ സൊല്യൂഷന്‍ സ്ഥാപന ഉടമകളായ ചട്ടഞ്ചാലിലെ സന്ദീപ് സുന്ദരന്‍ (26), ബദിയഡുക്കയിലെ അഖിലേഷ് ചന്ദ്രശേഖരന്‍ (26), കണ്ണൂര്‍ ആലക്കോട്ടെ ജോണ്‍സന്‍ (20), മുള്ളേരിയയിലെ സന്ധ്യാ കൃഷ്ണന്‍ (20), കോഴിക്കോട് സ്വദേശിനി അഞ്ജിത (24) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
തട്ടിക്കൊണ്ടു പോയതിനും ബലമായി മദ്യം കഴിപ്പിച്ചതിനും സ്ത്രീയുടെ മാനം കളങ്കപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് കേസ്.
പെണ്‍കുട്ടി തന്റെ ഹോസ്റ്റല്‍ മുറിയില്‍ സുരക്ഷിത യാണെന്ന് ഫോണില്‍ വിളിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാരെ കബളിപ്പിച്ചതിനും കുറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനുമാണ് അഞ്ജിമയെ പ്രതി ചേര്‍ത്തത്.
ഡി.വൈ.എസ്.പി. പി.ബാലകൃഷ്ണന്‍ നായരുടെ മേല്‍നോട്ടത്തില്‍ വനിതാ എസ്.ഐ. അജിതയാണ് കേസന്വേഷിക്കുന്നത്.