കുമ്പള റെയ്ഞ്ച് വിദ്യാർത്ഥി ഫെസ്റ്റ് “മുസാബഖ 21″നാളെ മൊഗ്രലിൽ നടക്കും

Latest ഇന്ത്യ കേരളം പ്രാദേശികം

കുമ്പള റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന്റെയും മൊഗ്രാൽ നൂറുൽ ഹുദാ ഹയർ സെക്കണ്ടറി മദ്രസ മാനെജ്‍മെന്റ് കമ്മിറ്റിയുടെയും ആഭ്യമുഖ്യത്തിൽ നടക്കുന്ന വിദ്യാർത്ഥി ഫെസ്റ്റ് “മുസാബഖ 21″നാളെ (5 12 21) മുഹ്യദ്ദീൻ ജുമാ മസ്ജിദ് അങ്കണത്തിൽ (മർഹൂം ഖാസിം ഉസ്താദ് നഗർ ) നടക്കും

രാവിലെ 7 മണിക്ക് മുഹ്യദ്ദീൻ ജുമാ മസ്ജിദ് പ്രസിഡന്റ്‌ അഡ്വ. സക്കീർ അഹ്‌മദ്‌ പതാക ഉയർത്തും

 തുടർന്ന് നടക്കുന്ന ഉത്ഘാടനസമ്മേളത്തിൽ ജമാഅത് ജനറൽ സെക്രട്ടറി ജാഫർ മാഷ് അധ്യക്ഷം വഹിക്കും.കുമ്പള റെയ്ഞ്ച് ജം ഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ്‌ കെ എൽ അബ്ദുൽഖാദർ അൽ ഖാസിമി പ്രാർത്ഥന നടത്തും .ജമാഅത് വൈ. പ്രസിഡന്റ്‌ ഖാദർ മാഷ് സ്വാഗതം ആശംസിക്കും.ഖത്തീബ് മുഷ്ത്താഖ് ദാരിമി ഉത്ഘാടനം നിവഹിക്കും.സദർ മുഅല്ലിം റഫീഖ് ഫൈസി വിഷയാവതരണം നടത്തും.

  ദീർഘകാലമായി മുഫഥ്വിശ് ആയി സേവനമനുഷ്ഠിച്ചു വരുന്ന ഹംസ ഫൈസി നെടുവോടിനെ ചടങ്ങിൽ വെച്ച് ആദരിക്കും.

  ജമാഅത്ത് വൈ. പ്രസിഡന്റ്‌ ഹനീഫ ടി വി എസ് റോഡ്, സെക്രട്ടറി അബ്ബാസ് നാങ്കി, എസ്‌ക്യൂട്ടീവ് അംഗങ്ങളായ സി എം ഹംസ, അസീസ് ഓട്ടോ, എ എം മാമു ഹാജി, അബ്ദുല്ല മുഹമ്മദ്‌, സുൽഫിക്കർ അലി പി എച്, നാസർ, അർഫാൻ സാഹിബ്‌, ശരീഫ്, സയ്യിദ് അലി മൗലവി, റാഫി മൗലവി അബ്ദുൽ ലത്തീഫ് മൗലവി, അബ്ദുൽ ഖാദർ മുസ്‌ലിയാർ എന്നിവർ ആശംസകൾ നേരും.

സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി നടുപ്പളം നന്ദി പ്രകാശിപ്പിക്കും
രാവിലെ 8 മണി മുതൽ ഇരുപതോളം മദ്രസകളിൽ നിന്നും ഇരുന്നൂറോളം പ്രതിഭകൾ മാറ്റുരക്കുന്ന ഇസ്ലാമിക കലാ സാഹിത്യ മത്സരം നടക്കും
രാത്രി 8മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രഗത്ഭ വാഗ്മിയും യുവ പണ്ഡിതനുമായ ഉസ്താദ് അബ്ദുൽ അസീസ് അശ്‌റഫി പാണത്തൂർ പ്രഭാഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *