ബോവിക്കാനം:മുളിയാർ പഞ്ചായത്തിന്റെ ആസ്ഥനമായ ബോവിക്കാനം ടൗണിൽ പ്രവർത്തിച്ചിരുന്ന എ.ട്ടി.എം മെഷൻ പ്രവർത്തനരഹിതമായിട്ട് രണ്ടാഴ്ച്ചയോള മായി.
നിത്യേന നൂറിൽ പരം ആളുകൾ എത്തിയിരുന്ന ടൗണിൽ മൂന്ന് നാഷണലിസ്റ്റ് ബേങ്കുകൾ പ്രവർത്തിക്കുന്നുണ്ട്.
ലോക്ക് ഡൗണിന്റെ ഭാഗമായി ആഴ്ച്ചയിൽ മൂന്ന് ദിവസമാണ് ബേങ്കുകൾ പ്രവർത്തിക്കുന്നത്.
പ്രവർത്തി ദിവസങ്ങളിൽ ബേങ്കുകളുടെ മുന്നിൽ വൻ ജന കൂട്ടമാണ് കാണൻ സാധിക്കുന്നത്. മാത്രവുമല്ല ഇത് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം കൂടിയാണ്.
ജനങ്ങൾക്ക് ബേങ്കുമായുള്ള ഇടപാടുകൾ സൗകര്യപ്രധമാക്കുന്നതിനും. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കുന്നതിനും ബോവിക്കാനത്തുള്ള എ.ടി.എം മെഷിൻ പ്രവർത്തിക്കുന്നതിന് ആവശ്യമായ നടപടി അടിയന്തിരമായും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുളിയാർ ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ബാസ് കൊളച്ചെപ്പ് ,
കെ.ബി മുഹമ്മദ് കുഞ്ഞി, ബി.സി കുമാരൻ, പൊന്നപ്പൻ അമ്മംങ്കോട്, ഷെഫിഖ് മൈക്കുഴി, നെസീർ മൂലടുക്കം എന്നിവർ ബേങ്ക് മാനേജറെ കണ്ട് നിവേദനം നൽകി.