കൊടുംക്രൂരന്മാരായ കുറുവാ സംഘം കേരളത്തിലേക്ക് കടന്നതായുള്ള സൂചന കേരളം പൊലീസിന് ലഭിച്ചു. തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മോഷണ സംഘമാണ് ഇവർ. 75 ളം പേരടങ്ങുന്ന സംഘമാണ് പാലക്കാട് അതിർത്തി വഴി കേരളത്തിലേക്ക് കടന്നിരിക്കുന്നത്.
ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അപരിചിതരെ കണ്ടാൽ അറിയിക്കണമെന്നും പൊലീസ് നിർദേശിച്ചു.
പകൽ സമയത്ത് ആക്രിസാധനങ്ങളും മറ്റും പെറുക്കി വിൽക്കുന്നവരുടെ വേഷത്തിലാണ് കുറുവകൾ പ്രവർത്തിക്കുക. വീടും പരിസരവും കൃത്യമായി മനസിലാക്കിയ ശേഷം രാത്രിയിലാണ് കവർച്ചയ്ക്ക് ഇറങ്ങുക. നല്ല കായികശേഷിയുള്ള ആളുകളാണ് സംഘത്തിലുള്ളത്. അതുകൊണ്ടുതന്നെ എതിർക്കുന്നവരെ വകവരുത്താനും ഇവർ ശ്രമിച്ചേക്കുമെന്നും പൊലീസ് പറയുന്നു. മോഷണത്തിന് ശേഷം തിരുനേൽവേലി, മധുര തുടങ്ങിയ ഇടങ്ങളിലേക്ക് കടക്കുന്നതാണ് കുറവ സംഘത്തിന്റെ രീതി.
പ്രത്യേകമൊരു താവളം കേന്ദ്രീകരിച്ചല്ല ഇവർ കഴിയുന്നത്. മോഷണത്തിന് ശേഷം ആളൊഴിഞ്ഞ പറമ്പിലോ കുറ്റിക്കാടുകളിലോ അതുമല്ലെങ്കിൽ പാലങ്ങൾക്കടിയിലോ ആണ് തമ്പടിക്കുക.അതിർത്തികളിൽ അസ്വാഭാവികമായി അപരിചിതരെ കാണുകയാണെങ്കിൽ വിവരം അറിയിക്കണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്.