ബോവിക്കാനം: മുളിയാർ ഗ്രാമ പഞ്ചായത്ത് കസ്തൂർബ ഗാന്ധി സ്മാരക ലൈബ്ര റിയിൽ കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെ ഒരു പ്രവാസിയുടെ മണൽരേഖ പുസ്തക ത്തിലെ ഞാൻ കണ്ട ധാരാവി എന്ന അദ്ധ്യായത്തിൽ ചർച്ച സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി മിനി അദ്ധ്യക്ഷത വഹിച്ചു.കവി രവീന്ദ്രൻ പാടി വിഷയം അവതരിപ്പിച്ചു.
വൈസ് പ്രസിഡണ്ട് ജനാർദ്ധനൻ,സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത്,എഴുത്തു കാരൻ ഇബ്രാഹിം ചെർക്കള, അംഗങ്ങ ളായ അനന്യ, അബ്ബാസ് കൊൾച്ചപ്, നബീസ, സാമൂഹ്യ പ്രവർത്തക രായ കെ.ബി.മുഹമ്മദ് കുഞ്ഞി,മസൂദ് ബോവിക്കാനം,ഗഫൂർ ബാലനടുക്കം, പഞ്ചായത്ത് സെക്രട്ടറി പ്രശാന്ത് ചർച്ചയിൽ പങ്കെടുത്തു.
യുവകവിയത്രി ഹന ഹംസയെ ചടങ്ങിൽ ആദരിച്ചു. കുട്ടിയാനം മുഹമ്മദ് കുഞ്ഞി മറുപടി പ്രസംഗം നടത്തി.
ലൈബ്രേറിയൻ കിരൺ സ്വാഗതവും, സാക്ഷരതാ പ്രേരക് പുഷ്പ നന്ദിയും പറഞ്ഞു.