കാസറഗോഡ് ജില്ലയിൽ ലാബ് ടെക്‌നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ: കൂടിക്കാഴ്ച 29ന്

Latest പ്രാദേശികം

കാസർകോട് ജില്ലയിൽ കോവിഡ് 19 ഊർജിത പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ലാബ് ടെക്‌നിഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 29ന് കാഞ്ഞങ്ങാട്ടെ ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടക്കും. രാവിലെ 10 മണി മുതൽ ഒരു മണിവരെ ലാബ് ടെക്‌നീഷ്യൻ ഇൻറർവ്യൂ, ഉച്ച രണ്ട് മണി മുതൽ വൈകീട്ട് 5 മണി വരെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഇൻറർവ്യു. ലാബ് ടെക്‌നിഷ്യൻ തസ്തികയിലേക്ക് ഡിപ്ലോമ ഇൻ ലാബ് ടെക്‌നീഷ്യൻ അല്ലെങ്കിൽ ബിഎസ്‌സി ലാബ് ടെക്‌നീഷ്യൻ യോഗ്യതയും കേരള പാരാ മെഡിക്കൽ കൗൺസിലിംഗ് രജിസ്‌ട്രേഷനും ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി യോഗ്യതയും വേണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *