ലക്ഷദ്വീപ് ബിജെപിയില്‍ പൊട്ടിത്തെറി ;യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയടക്കം എട്ടുപേര്‍ രാജിവെച്ചു

ഇന്ത്യ

ലക്ഷദ്വീപിലെ ബിജെപിയില്‍ കൂട്ടരാജി.

യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പി.പി മുഹമ്മദ് ഹാഷിം ഉള്‍പ്പെടെ  എട്ടുപേര്‍ രാജിക്കത്ത് നല്‍കി.

ലക്ഷദ്വീപിന്‍റെ ചുമതലയുള്ള എ.പി അബ്ദുള്ളക്കുട്ടിക്ക് രാജിക്കത്തുകള്‍ ഇ മെയിലില്‍ അയച്ചു.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ ഏകപക്ഷീയമായ തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് രാജി. .

അഡ്മിനിസ്ട്രേഷന്‍ നടപടികള്‍ ദ്വീപിലെ സമാധാനാന്തരീക്ഷത്തിനും സ്വൈര്യജീവിതത്തിനും ഹാനികരം ആയതിനാല്‍ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവെക്കുന്നുവെന്ന് അബ്ദുള്ളക്കുട്ടിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *