ജയ്പുർ: രാജസ്താനിലെ പട്ടണമായ മൽപുരയിൽ മുസ്ലിംകൾ ‘ലാൻഡ് ജിഹാദ്’ നടത്തുന്നുവെന്ന ആരോപണവുമായി ബി.ജെ.പി എം.എൽ.എ.
മൽപുരയിൽ നിന്നുള്ള എം.എൽ.എ കനയ്യ ലാലാണ് വെള്ളിയാഴ്ച നിയമ സഭയിൽ ഇതു സംബന്ധിച്ച് അടിയന്തര പ്രമേയം അവതരിപ്പിച്ചത്.
മൽപുര ഒരു സെൻസിറ്റീവ് പട്ടണമാണെന്നും 1950 മുതൽ നിരന്തരമായി സാമുദായിക സംഘർഷങ്ങൾ ഉണ്ടാവുകയും നൂറി ലധികം പേർ മരിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.