ദുബായ് അൽ ഖുസൈസിൽ ലീഗൽ കൺസൽട്ടൻസിക്കും ബിസിനസ്സ് സെറ്റപ്പ് കമ്പനിക്കും തുടക്കം കുറിച്ചു

Latest ഇന്ത്യ കേരളം ഗൾഫ്

ദുബായ് വാണിജ്യ മേഖലയിലെ ഹൃദയ ഭാഗമായ അൽ ഖുസൈസിൽ അൽ ഹിലാൽ ബാങ്ക് ബിൽഡിങ്ങിൽ നിരവധി ബിസിനസ് മേഖലയിൽ ദുബായ്ക്കു അകത്തും പുറത്തും കഴിവ് തെളിയിച്ച നാസിർ കൊടുവള്ളിയുടെ നേത്രത്വത്തിൽ പുതിയ ബിസിനസ്‌ സംരംഭമായ ബിസിനെസ്സ് സെറ്റപ്പ് കമ്പനിയും ലീഗൽ കോൺസൾട്ടൻസിയും *Tareeq Thabit Legal Consultancy&Aljabeen Hub Documents Clearing Services Co.* എന്ന പേരിൽ തുടക്കം കുറിച്ചു.നിരവധി കേസുകൾ നടത്തി പ്രാഗൽഭ്യം തെളിയിച്ച അറബ് പൗരനും അഡ്വക്കേറ്റുമായ താരിഖ് സലേഹ് താബിറ്റ് അദേഹത്തിന്റെ നേത്രത്വത്തിലുള്ളതാണ് ഇത്.

ഓഫീസ് ഉൽഘടനം വാണിജ്യ പ്രമുഖൻ ശംസുദീൻ ബിൻ മുയ്യദ്ധീൻ നിർവഹിച്ചു. യഹിയ തളങ്കര, അഷ്‌റഫ് താമരശ്ശേരി, ശംസുദീൻ നെല്ലറ,എന്നിവർ മുഖ്യതിഥികളായിരുന്നു.

കെഎം അബ്ബാസ്, ജലീൽ പട്ടാമ്പി അൽജബീൻ, എം ഡി അബ്ദുൽ നാസർ കൊടുവള്ളി, സമീർ ബെസ്‌റ്റ് ഗോൾഡ് ഫാസ്‌റ്റ്, ബിസിനസ്സ് സെന്റർ ഉടമ ഗഫൂർ. ജമാൽ കൈരളി, നൗഷാദ് കന്യപാടി, മോയിൻ പുജൂർ, ഫാറൂഖ് ഹുസൈൻ, അഷീബ് മൊഗ്രാൽ തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *