ലഖ്നോ: മഥുര കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍ വാപി മസ്ജിദിന്റെ ഒരു ഭാഗം അടച്ചിടാന്‍ വരാണസി കോടതി. ശിവലിംഗം കണ്ടെത്തിയെന്ന അഭിഭിഷകന്റെ വാദത്തെ തുടര്‍ന്നാണിത്. മസ്ജിദിന്റെ വീഡിയോ സര്‍വേ ഇന്ന് പൂര്‍ത്തിയായിരുന്നു.
മസ്ജിദിനുമേല്‍ അവകാശം ഉന്നയിക്കുന്ന വിഭാഗത്തിന്റെ അഭിഭാഷകനായ മദന്‍ മോഹന്‍ യാദവും ശിവലിംഗം കണ്ടെത്തിയതായി പ്രതികരിച്ചു. എന്നാല്‍, കമ്മീഷന് അംഗങ്ങള്‍ ഇതുവരെ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടില്ല. അതേസമയം, സര്‍വേ സംഭവ വിഭാഗങ്ങള്‍ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമങ്ങള്‍ക്കും ബി.ജെ.പി തുടക്കമിട്ടു.
ഉത്തര്‍ പ്രദേശ് ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ‘ബുദ്ധപൂര്‍ണിമ നാളില്‍ തന്നെ ഗ്യാന്‍ വാപിയില്‍ ബാബ മഹാദേവന്റെ വിഗ്രഹം കണ്ടെത്തിയത് രാജ്യത്തിന്റെ ശാശ്വതമായ ഹൈന്ദവ പാരമ്പര്യത്തിന്റെ പുരാണ സന്ദേശത്തിന് ഉദാഹരണമാണ്’ മൗര്യ ട്വീറ്റ് ചെയ്തു.