ബദിയടുക്ക: എൽ ഡി സി കന്നഡ മലയാളം ഒഴിവുകൾ എത്രയും പെട്ടന്ന് റിപ്പോർട്ട് ചെയ്യണമെന്ന് എ ഐ വൈ എഫ് ബദിയടുക്ക മംണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കാസറഗോഡ് മഞ്ചേശ്വരം താലുക്കുകളൽ ഉള്ള എൽ.ഡി.സി തസ്തികയുടെ അൻപത് ശതമാനം കന്നഡ അറിയുന്നവർക്ക് മാറ്റി വെക്കണമെന്ന് സർക്കാർ ഉത്തരവ് നിലവിൽ ഉണ്ടെങ്കിലും അവ പാലിക്കപെടുന്നില്ല. കാസറഗോട് മഞ്ചേശ്വരം അതിർ ത്തി പ്രദേശങ്ങലിലുള്ള സർക്കാർ ഓഫീസുകളിൽ കന്നട അറിയുന്നവർ ഇല്ലാത്തത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് അനുഭവപെടുന്നുണ്ട് .ഇത് പരിഹരിക്കുന്നതിനു വേണ്ടി ജില്ലയിലെ ഒഴിവുകൾ എത്രയും പെട്ടന്ന് റിപ്പോർട്ട് ചെയ്യണമെന്ന് എ.ഐ.വൈ.എഫ് അവശ്യ പെട്ടു. നിലവിലുള്ള എൽ ഡി സി കന്നട ഒഴിവുകൾ മാറ്റി ജനറൽ എൽ ഡി സി റിപ്പോർട്ട് ചെയ്യുന്നതിനി എതിരെ പ്രധിഷേധം ശക്തമാക്കുമെന്നും എ.ഐ.വൈ.എഫ് എം സി യോഗത്തിൽ കൂട്ടി ചേർത്തു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് പ്രകാശൻ കെ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബിജു ഉണ്ണിത്താൻ, മണ്ഡലം സെക്രട്ടറി സനോജ് കാടകം, വിജയൻ കെ , ഗണേശ , മുഹമ്മദ് ഷിഹാബ് എന്നിവർ സംസാരിച്ചു