മംഗളൂരു▪️2020ലെ രാജ്യത്തിന്റെ പരമോന്നത അംഗീകാരമായ പത്മശ്രീ അവാര്‍ഡ് ജേതാവും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയുമായ തുളസി ഗോവിന്ദ ഗൗഡയെ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ളയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. തന്റെ ജീവിത കാലയളവില്‍ മുപ്പതിനായിരത്തിലേറെ വൃക്ഷ തൈകള്‍ നട്ട് പരിപാലിച്ച് രാജ്യത്തിന്റെ ശ്രദ്ധ നേടിയ വ്യക്തിത്വമാണ് തുളസി.ചടങ്ങില്‍ പത്മശ്രീ അരേക്കള അജ്ജബ, മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എ കെ ആരിഫ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് എം പി ഖാലിദ്, അരേക്കള ഗ്രാമ പഞ്ചായത്ത് പ്രിസിഡണ്ട് ബദ്‌റുദ്ധീന്‍, താലൂക്ക് പഞ്ചായത്ത് മെമ്പര്‍ മുഹമ്മദ് മുസ്തഫ മലാര്‍, ഹഖ് ന്യൂസ് ചീഫ് ഹെഡ് സൈനുദ്ധീന്‍ അട്ക്ക എന്നിവര്‍ സംബന്ധിച്ചു.