കാസർകോഡ് : വര്‍ഷങ്ങളായി സർക്കാർ തടഞ്ഞു വെച്ചിരുന്ന ലീവ് സറണ്ടർ ആനുകൂല്യം പുനസ്ഥാപിക്കുന്നു എന്ന വ്യാജേന നാല് വര്‍ഷത്തേക്ക് ജീവനക്കാര്‍ക്ക് ലഭിക്കാത്ത രീതിയില്‍ പി.എഫിലേക്ക് ലയിപ്പിക്കുന്നതിന് ഉത്തരവിറക്കിയ സർക്കാർ നടപടിക്കെതിരെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് സംസ്ഥാന വ്യാപകമായി വഞ്ചനാദിനം ആചരിച്ചു. വഞ്ചനാദിനത്തോടനുബന്ധിച്ച് കാസറഗോഡ് കളക്ടറേറ്റ് പരിസരത്ത് നടത്തിയ പ്രതിഷേധ പ്രകടനവും സംഗമവും സംസ്ഥാന ട്രഷറർ നാസർ നങ്ങാരത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് അബ്ദുൽ റഹ്മാൻ നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ഒ.എം.ഷഫീഖ്, ടി.എ.സലീം, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഒ.എം.ശിഹാബ്, ഷാക്കിര്‍.എൻ , ജോ.സെക്രട്ടറിമാരായ ഹംസത്ത്.കെ.പി, അഷ്റഫ് അത്തൂട്ടി, മുസ്തഫ.കെ.എ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.സിയാദ് സ്വാഗതവും, ട്രഷറര്‍ മുഹമ്മദലി.കെ.എന്‍.പി നന്ദിയും പറഞ്ഞു.ഇഖ്ബാൽ ടി. കെ, നജീബ് ബല്ല, ഹസൈനാർ ഹിദായത്ത് നഗർ, സർഫറാസ് നവീദ്, ഷെബിൻ ഫാരിസ്, മുഹമ്മദലി, അബ്ദുൽ അസീസ് തുടങ്ങിയവർ നേതൃത്വം നൽകി.
