തലപ്പാടിയിൽ ഇടതുപക്ഷ യുവജന സംഘനകളുടെ പ്രതിഷേധം കോവിഡ് വാക്‌സിനേഷൻ എടുത്തവർക്കു കർണാടകയിലേക് പ്രവേശനം നൽകണം
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ കർണാടകയിലേക്കു കടത്തിവിടാത്തത്തിൽ പ്രതിഷേധിച്ചു കർണാടകയിൽ നിന്നും വരുന്ന വാഹനങ്ങൾ തടഞ്ഞു നിർത്തിയും കേരളഭാഗത്തു കർണാടക പോലീസ് സ്ഥാപിച്ച ഭാരികേടുകൾ പ്രവർത്തകർ തള്ളിമാറ്റിയും പ്രതിഷേധിച്ചു കൂടാതെ കുഞ്ചത്തൂർ തുമിനാട് ഭാഗത്തെ അൻവർ എന്ന ചെറുപ്പക്കാരനെ കേരള അതിർത്തിയിൽ നിന്നും കാരണാടക പോലീസ് അറസ്സു ചെയ്തതിനെ വിട്ടയകണമെന്ന് ആവശ്യം ഉന്നയിച്ചായിരുന്നു ഇടത്പക്ഷ സംഘടനയായ എൽ ഡി വൈ എഫ് ന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയത്. പ്രതിഷേധം ജെ ഡി എസ് ജില്ലാ അധ്യക്ഷൻ ഡോ കെ എൻ എ ഖാദർ ഉദ്ഘാടനം ചെയ്തു എ ഐ വൈ എഫ് നേതാവ് അജിത് ലാൽഭാഗ് അധ്യക്ഷത വഹിച്ചു താജുദ്ദീൻ മൊഗ്രാൽ ജയപ്രകാശ് ഷെട്ടി എന്നിവർ പ്രസംഗിച്ചു സാദിഖ് ചെറുഗോളി പ്രശാന്ത് ഹമീദ് മൊഗ്രാൽ അഷ്‌റഫ് കുഞ്ചത്തൂർ നിരഞ്ജൻ കണ്വാതീർത്ത മുനീർ അഷ്‌റഫ് ചക്കൂർ പ്രശാന്ത് സതീഷ് സംബന്ധിച്ചു അഡ്വ ഉദയ് കുമാർ സ്വാഗതവും ദയകർ മാട നന്ദിയും പറഞ്ഞു