കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനം: മുളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

ബോവിക്കാനം: കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനം – അശ്വമേധം നാലാംഘട്ട പരിപാടിയുടെ ഭാഗമായി മുളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വച്ച് വിവിധ മേഖലകളില്‍പ്പെട്ട ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍, ചുമട്ടുതൊഴിലാളികള്‍, വ്യാപാരികള്‍,ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മസേന അംഗങ്ങള്‍ എന്നിവര്‍ക്കായി നടത്തിയ പരിശീലന പരിപാടി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.കെ.ഹരിദാസിന്റെ അധ്യക്ഷതയില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.രേഖ.എസ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസിലെ നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍ മധുസൂദനന്‍ മുഖ്യപ്രഭാഷണം നടത്തി.

കുഷ്ഠരോഗ ലക്ഷണങ്ങള്‍ കണ്ടെത്താനായി എല്ലാവരും സ്വയം പരിശോധന നടത്തി സ്വമേധയാ ആരോഗ്യ പ്രവര്‍ത്തകരെയോ മെഡിക്കല്‍ ഓഫീസറെയോ നേരില്‍ കണ്ട് റിപ്പോര്‍ട്ട് ചെയ്യുന്ന മനോഭാവം വളര്‍ത്തിയെടുക്കുന്നതിന് വേണ്ടിയായിരുന്നു പരിശീലനം.

പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നിഷാകുമാരി.എല്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രശ്മി.ആര്‍.എസ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഉഷ.ഒ.കെ, ലത.പി, മേഘഗോവിന്ദ്.എം.പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തോമസ്.പി.എം നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *