ചാണകവും നെയ്യും കത്തിച്ച​ പുക, ജയ്​ ശ്രീറാം വിളികൾ; കോവിഡിനെ നേരിടാൻ പുതിയ ‘വിദ്യ’യുമായി ബി.ജെ.പി നേതാവ്​

Latest ഇന്ത്യ

ലഖ്​നൗ: കോവിഡിനെ നേരിടാൻ അശാസ്​ത്രീയ മാർഗങ്ങൾ സ്വീകരിക്കരുതെന്ന്​ ഡോക്​ടർമാരും ആരോഗ്യ പ്രവർത്തകരും മുന്നറിയിപ്പ്​ നൽകു​േമ്പാഴും അന്ധവിശ്വാസങ്ങൾ യഥേഷ്​ടം തുടരുന്നു. ഉത്തർപ്രദേശിലെ മീററ്റിൽ നിന്നാണ്​ പുതിയ വാർത്ത.

ശംഖ്​ ഊതി ജയ്​ ശ്രീറാം വിളികളോടെ ‘പ്രത്യേക’ കൂട്ട്​ കത്തിച്ചാണ്​ ​കോവിഡിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്​. ഇതിന്​ നേതൃത്വം കൊടുത്തതാക​ട്ടെ ബി.ജെ.പി നേതാവായ ഗോപാൽ ശർമയാണ്​. ഇതിൽ നിന്നും വരുന്ന പുക അന്തരീക്ഷം ശുദ്ധമാക്കുമെന്നും വൈറസിനെ നിശിപ്പിക്കുമെന്നും അവർ വിശ്വസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *