കുതിച്ചുയർന്ന് കൊവിഡ്; രാജ്യത്ത് പ്രതിദിന കേസുകൾ 6000 കടന്നു

രാജ്യത്ത് പ്രതിദിന കേസുകൾ കൊവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6050 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 13 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 3.39 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിക്കുമ്പോഴും ആശ്വസിക്കാവുന്ന രീതിയിലുള്ളതല്ല ഇന്ത്യയിലെ പ്രതി ദിന കൊവിഡ് നിരക്ക്. കഴിഞ്ഞ ദിവസം 5335 കേസുകളായിരുന്നു രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

Continue Reading

പുതിയ കോവിഡ് ഉപ വകഭേദത്തിന് വ്യാപന ശേഷി കൂടുതലെന്ന് പഠനങ്ങൾ

ന്യൂഡല്‍ഹി: പുതിയ കോവിഡ് ഉപ വകഭേദത്തിന് വ്യാപന ശേഷി കൂടുതലെന്ന് പഠനങ്ങൾ. ബിഎഫ് ഡോട്ട് സെവൻ വകഭേദത്തിന്‍റെ വ്യാപന ശേഷി കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങൾ ജാഗ്രത ശക്തമാക്കി. ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ റാൻഡം സാമ്പിൾ പരിശോധന ശക്തമാക്കും. 10 മുതൽ 18.6 വരെയാണ് ബിഎഫ് ഡോട്ട് സെവൻ എന്ന കോവിഡ് വകഭേദത്തിൻ്റെ ക്യു വാല്യു. അതായത് ഒരു രോഗ ബാധിതനിൽ നിന്നും 10 മുതൽ 18.6 വരെ ആളുകളിലേക്ക് രോഗം വ്യാപിച്ചേക്കാം. പുതിയ ഇനം വൈറസ് പടരാൻ […]

Continue Reading

കോവിഡ് കേസുകൾ ഉയരുന്നു; മൂന്നാം ദിവസവും രണ്ടായിരം കടന്ന് രോഗികള്‍, കൂടുതൽ കേസുകൾ എറണാകുളത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് രോഗികൾ രണ്ടായിരം കടന്നു. ഇന്നലെ 2,415 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കേസുകൾ രണ്ടായിരം കടന്നതിനുശേഷമുള്ള ഉയർന്ന കണക്കാണിത്. അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് പന്ത്രണ്ട് ശതമാനമായി. സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകൾ പന്ത്രണ്ടായിരം കടന്നു. എറണാകുളത്താണ് തുടർച്ചയായി കൂടുതൽ കേസുകൾ രേഖപ്പെടുത്തുന്നത്.ഇന്നലെ 796 പേർക്കാണ് രോഗബാധയുണ്ടായത്. അയ്യായിരത്തോടടുക്കുകയാണ് എറണാകുളത്തെ ആക്ടീവ് കേസുകൾ. തിരുവനന്തപുരത്ത് 368 പേർക്കും കോട്ടയത്ത് 260 പേർക്കും […]

Continue Reading

സംസ്ഥാനത്ത്​ കോവിഡ് വ്യാപനത്തോത് കുറയുന്നു -മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തോത് കുറയുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ജനുവരി ആദ്യ ആഴ്ചയിൽ 45 ശതമാനവും രണ്ടാം ആഴ്ചയിൽ 148 ശതമാനവും മൂന്നാം ആഴ്ചയിൽ 215 ശതമാനവും ആയി കേസുകൾ വർധിച്ചിരുന്നു. എന്നാൽ, നാലാം ആഴ്ചയിൽ 71 ശതമാനമായി കുറഞ്ഞിരുന്നു. ജനുവരി 28 മുതൽ ഫെബ്രുവരി മൂന്ന് വരെയുള്ള കണക്കനുസരിച്ച് 10 ശതമാനമായി കുറഞ്ഞു. ഐ.സി.യു, വെന്‍റിലേറ്റർ ഉപയോഗവും കുറഞ്ഞിട്ടുണ്ട്.നിലവിൽ 3,66,120 കോവിഡ് കേസുകളിൽ 2.9 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ചികിത്സയിലുണ്ടായിരുന്നതിൽ […]

Continue Reading

കൊവിഡ് ബാധിച്ച് കോഴിക്കോട് രണ്ട് നവജാതശിശുക്കള്‍ മരിച്ചു

കോഴിക്കോട്: കൊവിഡ് (Covid 19) ബാധിച്ച് കോഴിക്കോട് രണ്ട് നവജാതശിശുക്കൾ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് മരണം. മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് കുഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒന്നര മാസം പ്രായമുള്ള കുഞ്ഞ് സ്വകാര്യ ആശുപത്രിയിലും  ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുട്ടികൾക്ക് ജന്മനാ മറ്റു അസുഖങ്ങൾ ഉണ്ടായിരുന്നെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഒരു കുട്ടിയെ മാസം തികയാതെ പ്രസവിച്ചതാണ്.

Continue Reading

രാജ്യത്തെ ആദ്യ കോവിഡ് കേസിന് രണ്ടാണ്ട്; മഹാമാരിക്കൊപ്പം ജീവിച്ച് മലയാളി

സംസ്ഥാനത്ത് ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം. 2020 ജനുവരി 30നാണ് രാജ്യത്ത് ആദ്യമായി തൃശൂർ സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിനെ ഭയന്ന് കഴിഞ്ഞ കാലത്ത് നിന്ന് കോവിഡിനൊപ്പം ജീവിക്കുക എന്ന സമീപനത്തിലേക്ക് നമ്മള്‍ മാറിക്കഴിഞ്ഞു.രണ്ട് കൊല്ലം മുന്‍പ് ഇതേ ദിവസം തുടങ്ങിയതാണ് കോവിഡിനോടുള്ള മലയാളിയുടെയും രാജ്യത്തിന്റെയും പോരാട്ടം. പോസിറ്റീവ്, നെഗറ്റീവ് എന്നീ വാക്കുകള്‍ക്ക് ഇപ്പോള്‍ പഴയ അര്‍ത്ഥമല്ല. ലോക്ക്ഡൗണും ക്വറന്റൈനും ഐസൊലേഷനുമെല്ലാം ജീവിതത്തിന്റെ ഭാഗമായി.മാസ്കിടാനും ഏത് നേരവും കൈ കഴുകാനും സോപ്പിടാനും ശീലിച്ചു. […]

Continue Reading

‘കോവിഡ് സമ്മാനിച്ചത് ബിസിനസ്തകർചയും വൻ കട ബാധ്യതയും’; യുവ ദമ്പതികൾ വിഷം അകത്ത് ചെന്ന് ജീവനൊടുക്കിയതായി പൊലീസ്

മംഗലാപുരം : യുവ ദമ്പതികൾ വിഷം അകത്ത് ചെന്ന് ജീവനൊടുക്കിയതായി പൊലീസ്. മൈസുറു ഉദയഗിരിക്ക് സമീപം സതഗല്ലി ലേഔടിൽ താമസിക്കുന്ന സന്തോഷ് (26), ഭവ്യ (22) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ദമ്പതികൾ കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിൽ ഉച്ചഭക്ഷണം കഴിച്ചിരുന്നു. അൽപസമയത്തിന് ശേഷം ഇരുവരും ഛർദിക്കാൻ തുടങ്ങിയപ്പോൾ വീട്ടുകാർ ആശുപത്രിയിലെത്തിച്ചു.എന്നാൽ ചികിത്സയോട് പ്രതികരിക്കാതെ ദമ്പതികൾ മരണപ്പെടുകയായിരുന്നു. രണ്ട് വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.ഇർവിൻ റോഡിൽ ജ്വലറി നടത്തിവരികയായിരുന്നു സന്തോഷ്. എന്നാൽ കോവിഡും ലോക് ഡൗണും തീർത്ത പ്രതിസന്ധിയും മറ്റും […]

Continue Reading

കൊവിഡായതിനാൽ ചികിത്സ നിഷേധിച്ചു; യുവതി റോഡിൽ പ്രസവിച്ചു

ഹൈദരാബാദ്: കൊവിഡ് പോസിറ്റീവായതിനാൽ ചികിത്സ നിഷേധിക്കപ്പെട്ട യുവതി റോഡരികിൽ പ്രസവിച്ചു. തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിലെ അച്ചമ്പേട്ടിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് നാടിനെ നടുക്കിയ സംഭവം. കൊവിഡ് പോസിറ്റീവായതിനാൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കുകയായിരുന്നു.എന്നാൽ ആശുപത്രിക്ക് പുറത്തിറങ്ങിയ യുവതി സമീപത്തു തന്നെ പ്രവസിച്ചു. പ്രസവ ശേഷം യുവതിയേയും കുട്ടിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അമ്മയ്ക്കും കുഞ്ഞിനും നിലവിൽ ആരോ​ഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് അധികൃതർ പറഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പൂർണ ​ഗർഭിണിയായ യുവതിയെ ആശുപത്രിയിലെത്തിക്കുന്നത്.അഡ്മിറ്റ് ചെയ്യാനെത്തിയ സമയത്ത് തന്നെ കൊവിഡ‍് പരിശോധന […]

Continue Reading

കോവിഡ് തീവ്രവ്യാപനം തുടരുന്നു; കൂടുതൽ ജില്ലകളിൽ നിയന്ത്രണം?

തിരുവനന്തപുരം• സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ ‘സി’ കാറ്റഗറിയിലാവാൻ സാധ്യതയുണ്ട്. ഇന്നു ചേരുന്ന കോവിഡ് അവലോകനയോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. മലപ്പുറത്തും കോഴിക്കോടും രോഗികളുടെ എണ്ണം ഉയരുകയാണ്. നിലവില്‍ കാറ്റഗറി തിരിച്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഫലപ്രദമെന്നാണ് വിലയിരുത്തല്‍. ഫെബ്രുവരി ആറുവരെ സംസ്ഥാനത്ത് 50,000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുമെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന പുതിയ പ്രൊജക്‌ഷന്‍ റിപ്പോര്‍ട്ടിലുളളത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുളള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 55,475 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

▪️തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ 2561, ഇടുക്കി 2452, പത്തനംതിട്ട 2311, കാസര്‍ഗോഡ് 1728, വയനാട് 1070 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. *കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകളാണ് പരിശോധിച്ചത്.* സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,42,466 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ […]

Continue Reading