ലയൺസ് ചെർക്കള കുടുംബ സംഗമവും അനുമോദനവും നടത്തി

Latest കേരളം പ്രാദേശികം

ചെർക്കള: ലയൺസ് ക്ലബ് ചെർക്കളയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും, വ്യക്തിത്വ അവബോ ധവും അനുമോദനവും സംഘടിപ്പിച്ചു.

പൊയിനാച്ചി ആശിർവാദ് ഓഡിറ്റോറിയത്തിൽ ക്ലബ്ബ് പ്രസിഡണ്ട് മൊയ്തീൻ ചാപ്പാടി അധ്യക്ഷത വഹിച്ചു. ലയൺ ഡിസ്റ്റിക് അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി അഡ്വ.വിനോദ് കുമാർ എംഎഫ്ജെ. ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി ഫൈസൽ പോവ്വൽ സ്വാഗതം പറഞ്ഞു.സോൺ ചെയർ പേഴ്സൺ ലയൺ സുകുമാരൻ നായർ പ്രഭാഷണം നടത്തി. ഇന്റർ നാഷ്ണൽ ട്രൈനർ ലയൺ വി.വേണു ഗോപാലൻ ക്ലാസിന് നേതൃത്വം നൽകി.

കാൻസർ രോഗികൾക്ക് കുടുംബസമേതം മുടി മുറിച്ചു നൽകിയ റഹീം തെരുവത്ത്,സിപിഎം ബേവിഞ്ച ബ്രാഞ്ച് സെക്രട്ടറി ലയൺ കബീർ ഉഗ്രണി ചിത്രരചന മത്സര വിജയി മസ്ന ഫാത്തിമ മല്ലത്ത് എന്നിവർക്ക് സ്നേഹോപഹാരം നൽകി.

ട്രഷറർ മാർക്ക് മുഹമ്മദ്, ഷെരീഫ് ബോസ്, നിസാർ കല്ലട്ര,അനീസ മൻസൂർ മല്ലത്ത്, ജാസിർചെങ്കള, എം.എ. നാസർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *