മഞ്ചേശ്വരത്ത് മദ്യ കടത്ത് സജീവമായി ;ഓട്ടോറിക്ഷയില്‍ കടത്തിയ 25 ലിറ്റര്‍ കര്‍ണ്ണാടക മദ്യം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌കോഡ് പിടികൂടി

Latest പ്രാദേശികം

മഞ്ചേശ്വരം:കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് സിഐ പി.പി.ജനാര്‍ദ്ദനനും പാര്‍ട്ടിയും മഞ്ചേശ്വരം താലൂക്കില്‍ മീഞ്ച മജിബയല്‍ വച്ച് 25.66 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി. കെഎല്‍ 60 എ 2471 നമ്പര്‍ ഓട്ടോ റിക്ഷയില്‍ കയറ്റി കൊണ്ട് വന്ന കുറ്റത്തിന് ഹൈദര്‍ അലി എന്നയാള്‍ക്കെതിരെ കേസെടുത്തു. പ്രതി ഓടി പോയതിനാല്‍ തത്സമയം അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല പാര്‍ട്ടിയില്‍ പി ഒ എം.വി.സുധീന്ദ്രന്‍, മനോജ് പി ,മോഹനകുമാര്‍, ശൈലേഷ് കുമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *