തദ്ദേശ ഉപതെരഞ്ഞെടുപ്പ്: കാസർകോഡ് ജില്ലയിൽ അഞ്ചിൽ മൂന്നിടത്തും എൽ ഡി എഫിന് ജയം

Latest കേരളം പ്രാദേശികം

കാസർകോഡ്: സംസ്ഥാനത്ത് നടന്ന തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പില്‍ ജില്ലയിൽ അഞ്ചിൽ മൂന്നിടത്തും എൽ ഡി എഫ് വിജയം. കാഞ്ഞങ്ങാട് നഗരസഭ തോയമ്മൽ വാർഡ്, കള്ളാർ പഞ്ചായത്തിലെ ആടകം വാർഡ്, കുമ്പള പഞ്ചായത്തിലെ പെർവാർഡ് വാർഡ് എൽ ഡി എഫ് നിലനിർത്തി.

ബദിയടുക്ക പഞ്ചായത്തിലെ ബിജെപിക്ക് സിറ്റിംഗ് സീറ്റായ പട്ടാജെ വാർഡിൽ തോൽവി. അവിടെ യുഡിഎഫാണ് വിജയിച്ചത്. പള്ളിക്കര പഞ്ചായത്തിലെ പള്ളിപ്പുഴ വാർഡ് യു ഡി എഫ് നിലനിർത്തി.

Leave a Reply

Your email address will not be published. Required fields are marked *