ഈഴവ സമുദായം 28 ശതമാനമായി കുറഞ്ഞതിന് പ്രധാന കാരണം ലൗ ജിഹാദും മതപരിവര്‍ത്തനവും’: വെള്ളാപ്പള്ളി

Latest ഇന്ത്യ കേരളം പ്രാദേശികം

ലൗ ജിഹാദ് ആരോപണവും, സംഘടിത മത പരിവര്‍ത്തന ആക്ഷേപവും വീണ്ടും ഉയര്‍ത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മതാധിപത്യത്തിനു വേണ്ടി നിലകൊള്ളുന്നവരാണ് മതനിരപേക്ഷത പറയുന്നതെന്ന് വിമര്‍ശനം ഉയര്‍ത്തിയാണ് ന്യൂന പക്ഷ സമുദായങ്ങള്‍ക്കെതിരെ പുതിയ നിലപാടുമായി വെള്ളാപ്പള്ളി രംഗത്ത് എത്തിയത്.

സംസ്ഥാനത്ത് 33 ശതമാനം ജനസംഖ്യ ഉണ്ടായിരുന്ന ഈഴവ സമുദായം 28 ശതമാനമായി കുറഞ്ഞു.

ഇതിന് പ്രധാന കാരണം മതപരിവര്‍ത്തനവും ലൗ ജിഹാദുമാണെന്നാണ് വെള്ളാപ്പള്ളി നടേശന്റെ ആക്ഷേപം.

എസ്എന്‍ഡിപി യോഗം തൃശൂര്‍ യൂനിയന്‍ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.

മുസ്ലീം ലിഗിനെയും കേരള കോണ്‍ഗ്രസിനെയും പേരെടുത്ത് പറഞ്ഞായിരുന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വിമര്‍ശനം ഉന്നയിച്ചത്.

ചിലര്‍ ന്യൂനപക്ഷമെന്ന പേരില്‍ എല്ലാം കവര്‍ന്നെടുക്കുകയാണ്.

മതേതരത്വം പറയുന്നവരാണ് മുസ്‌ലിംലീഗും കേരള കോണ്‍ഗ്രസുമെല്ലാം എന്നാല്‍, ഇവരില്‍ ഉള്ളവര്‍ ആരൊക്കെയെന്ന് ചിന്തിക്കണം.

മതാധിപത്യത്തിനു വേണ്ടി നിലകൊള്ളുന്നവരാണ് മതനിരപേക്ഷത പറയുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടിനുവേണ്ടി അടവുനയം പയറ്റുന്നവരാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *