കീഴൂർ:സ്കൗട്ട് ആൻഡ് ഗൈഡ് റോവർ വിഭാഗം ജില്ലാ കമ്മിഷണറായി നിയമിതനായ അജിത് സി കളനാടിനെയും വാഹനാപകടത്തിൽ അപകടത്തിൽ പെട്ട രണ്ട് വിദ്യാർത്ഥിനികളെ തന്റെ സമയോചിതമായ ഇടപെടലിലൂടെ ജീവൻ രക്ഷിച്ച സാലി കോയ കീഴൂറിനെയും ലക്കിസ്റ്റാർ കീഴൂർ ആദരിച്ചു. ക്ലബ്ബ് പ്രസിഡന്റ് സഹീർ A Z അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി മുക്താർ കീഴൂർ സ്വാഗതം പറഞ്ഞു. ലക്കിസ്റ്റാർ യു എ ഇ രക്ഷാധികാരി അസീസ് എം കെ, അജിത്, സാലി തുടങ്ങിയവർ സംസാരിച്ചു. ക്ലബ് ഭാരവാഹികളും മെമ്പർമാരും പങ്കെടുത്ത പരിപാടിയിൽ ക്ലബ്ബ് വൈസ് പ്രസിഡന്റ് മനാഫ് നന്ദി പ്രകാശനം നടത്തി.