ലുലു ഹൈപര്‍മാര്‍ക്കറ്റിന് അന്താരാഷ്ട്ര ഗോള്‍ഡ് റേറ്റിങ് ബഹുമതി

Latest

ദോഹ: ലുലു ഹൈപര്‍മാര്‍ക്കറ്റിന് സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ക്കുള്ള അന്താരാഷ്ട്ര ഗോള്‍ഡ് റേറ്റിങ് ബഹുമതി. ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് നല്‍കുന്ന ജിഎസ്എഎസ് (ഗ്ലോബല്‍ സസ്‌റ്റെയ്‌നബിലിറ്റി അസസ്‌മെന്റ് സിസ്റ്റം) ഗോള്‍ഡന്‍ റേറ്റിങ്ങാണ് ലുലു നേടിയത്. മിഡിലീസ്റ്റും ഉത്തരാഫ്രിക്കയും ഉള്‍പ്പെടുന്ന മെന മേഖലയില്‍നിന്ന് ഈ ബഹുമതി കരസ്ഥമാക്കുന്ന പ്രഥമ റീട്ടെയിലറാണ് ലുലു.

സുസ്ഥിരമേഖലയിലെ വിദഗ്ധരുടെ ഓഡിറ്റിങ്ങില്‍ ഗോള്‍ഡ് റേറ്റിങ്ങിനാവശ്യമായ 1.51 എന്ന സ്‌കോര്‍ ലുലു ഹൈപര്‍മാര്‍ക്കറ്റ് കരസ്ഥമാക്കി. അല്‍ മെസീല ബ്രാഞ്ചില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ് ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ത്താഫ് സര്‍ട്ടിഫിക്കറ്റും ഫലകവും ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *