ബോവിക്കാനം:
സമസ്ത മദ്രസകൾ നവംബർ ഒന്നിന് തുറക്കാനിരിക്കെ കൂട്ടായ പ്രവർത്തനത്തിലുടെ മുന്നോരുക്കങ്ങൾ നടത്തി മദ്രസ പ്രവർത്തനങ്ങൾ സജ്ജമാക്കണമെന്നും, കോവിഡ് ന്റെ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് കൊണ്ട് കുട്ടികളെ ക്ലാസിൽ എത്തിക്കാനും ആവശ്യമായ പ്രവർത്തനങ്ങൾ നടത്തണമെന്നും ബോവിക്കാനം ടൗൺ ജമാഅത്ത് ഖത്തീബ് മുഹമ്മദ് അഷ്റഫ് അംറാറി പറഞ്ഞു.
സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻബോവിക്കാനം റെയ്ഞ്ച് ബോവിക്കാനം ഹയാത്തുൽ ഇസ്ലാം മദ്രസയിൽ സംഘടിപ്പിച്ച നേതൃ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് ബി.എം അബൂബക്കർ മൂലടുക്കം അധ്യക്ഷത വഹിച്ചു. മനേജ്മെന്റ് ജില്ല സെക്രട്ടറി റഷീദ് ബെളിഞ്ചം മുഖ്യ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി അബ്ബാസ് കൊളച്ചെപ്പ് സ്വാഗതം പറഞ്ഞു.
ട്രഷറർ എം.അബ്ദുല്ലക്കുഞ്ഞി ഹാജി, ജംഇയ്യത്തുൽ മുഅല്ലിം പ്രസിഡണ്ട് യൂസഫ് സഅദി, സെക്രട്ടറി ഹമീദ് ഫൈസി, ബി.കെ മെയ്തു, മുതലപ്പാറ ഹമ്മദ് കുഞ്ഞി ഹാജി, സി. ഇഖ് ബാൽ മുള്ളേരിയ, മുഹമ്മദ് മുള്ളേരിയ, സലാം നയിമി, സംശുദ്ധീൻ മുണ്ടക്കൈ, വിവിധ ജമാഅത്ത് പ്രസിഡണ്ട് ,സെക്രട്ടറി ന്മാർ മറ്റ് ഭാരവാഹികൾ എന്നിവർ സംബസിച്ചു.
