യു എ യിൽ മലയാളി വീട്ടമ്മ കടലിൽ മുങ്ങി മരിച്ചു

Latest കേരളം ഗൾഫ്

യു എ ഇയിലെ ഉമ്മുൽഖുവൈനിൽ മലയാളി വീട്ടമ്മ കടലിൽ മുങ്ങി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫാണ് (32) മരിച്ചത്.

ബിച്ചിൽ കുളിക്കാനിറങ്ങി തിരയിൽപെട്ട ഭർത്താവിനെയും മക്കളെയും രക്ഷിക്കാൻ ശ്രമിക്കവെയാണ് അപകടം.

കുളിക്കാനിറങ്ങിയ ഭർത്താവ് മഹ്റൂഫും എട്ടും നാലും വയസുള്ള മക്കൾ ആരിഫും ഐറയും തിരയിൽപെട്ടത് കണ്ടാണ് റഫ്സ കടലിലേക്ക് ഇറങ്ങിയത്. ബഹളം കേട്ട് ഓടിക്കൂടിയവർ ഭർത്താവിനെയും കുട്ടികളെയും രക്ഷിച്ച് കരക്ക് എത്തിച്ചെങ്കിലും റഫ്സ കടലിൽ മുങ്ങിപ്പോയിരുന്നു. മൃതദേഹം ഉമ്മുൽഖൈൻ ആശുപത്രിയിലേക്ക് മാറ്റി.

കോഴിക്കോട് മാതറ എടക്കാട്ട് ഹൗസിൽ കോയാദീന്റെയും സഫിയയുടെ മകളാണ് റഫ്സ.

Leave a Reply

Your email address will not be published. Required fields are marked *