മല്ലം: പ്ലസ്ടു, പരിക്ഷയിൽ ഉന്നത വിജയം നേടിയ നിഷ അശോകനെയും , സ്വതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി മല്ലം ശ്രീനിധി ആട്സ് & സ്പോട്സ് ക്ലബ് സംഘടിപ്പിച്ച ചിത്ര രചന മൽസരത്തിൽ പങ്കെടുത്ത് വിജയിച്ച പ്രജുൽ, ചിത്രാജൻ, പ്രതിക്ഷ, ജിതേഷ് എന്നിവരെ ക്ലബ് ഓഫിസിൽ നടന്ന സ്വതന്ത്ര ദിനാഘോഷ പരിപാടിയിൽ വെച്ച് അനുമോദിച്ചു.
അനുമോദന ചടങ്ങ് മുളിയാർ ഗ്രാമ പഞ്ചായത്ത് മെമ്പർ അബ്ബാസ് കൊളച്ചെപ്പ് ഉൽഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി
ജയരാമൻ മല്ലം അധ്യക്ഷത വഹിച്ചു. രഞ്ജിഷ് എം സ്വാഗതം പറഞ്ഞു.
ശങ്കരൻ സി.പി.സി.ആർ.ഐ, രാമകൃഷണൻ കൊടവഞ്ചി, അശോകൻ മല്ലം, ലളിത കൊളംങ്കോട് എന്നിവർ സംസാരിച്ചു.ഗിരിഷ് കൊടവഞ്ചി നന്ദി പറഞ്ഞു.