മമ്മൂക്കയുടെ എഴുപതാം പിറന്നാൾ; രക്ത ബാങ്കുകളിൽ രക്തദാനം നടത്തി ബി.ഡി.കെയും മമ്മൂട്ടി ഫാൻസും

Latest ഇന്ത്യ കേരളം പ്രാദേശികം

മലയാളത്തിൻ്റെ മഹാനടൻ ഭരത് പത്മശ്രീ മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ വ്യത്യസ്തമായ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ വേറിട്ടതായി.
ബ്ലഡ് ഡോണേർസ് കേരള മുൻകൈ എടുത്ത് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകരെ പങ്കെടുപ്പിച്ച് കാസർഗോഡ്, കാഞ്ഞങ്ങാട് രക്ത ബാങ്കുകളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി രക്തബാങ്കിൽ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം മനു വെള്ളാപ്പ് നിർവ്വഹിച്ചു. ക്യാമ്പിൽ 32 പേർ രക്ത ദാനം നടത്തി. ബി ഡി കെ സംസ്ഥാന ജനറൽ സെക്രട്ടറി സനൽ ലാൽ, എയ്ഞ്ചൽസ് വിംഗ് ജില്ലാ പ്രസിഡണ്ട് രേഷ്മ രാമചന്ദ്രൻ, ബിഡി കെ ഭാരവാഹികളായ രാഹുൽ മനോജ്, ആർ രാഹുൽ കാഞ്ഞങ്ങാട്, മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ശ്രീരാജ് കാഞ്ഞങ്ങാട്, സംസ്ഥാന എക്സിക്യുട്ടീവ് അംഗം ഷഫീഖ് കാഞ്ഞങ്ങാട് എന്നിവർ നേതൃത്വം നൽകി.

കാസർഗോഡ് ജനറൽ ആശുപത്രി രക്തബാങ്കിൽ പതിനഞ്ച് പേർ രക്തദാനം നടത്തി.
ബിഡികെ ജില്ലാ പ്രസിഡണ്ട് നൗഷാദ് കണ്ണമ്പള്ളി, ജില്ലാ കമ്മിറ്റി അംഗം ശൈലാനാഥ് ബദിയടുക്ക, മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ജില്ലാ ജില്ലാ സെക്രട്ടറി ഉല്ലാസ്, ട്രഷറർ ആരിഫ് മൊഗ്രാൽ, യു എ ഇ യൂണിറ്റ് പ്രസിഡണ്ട് ഷമീം കീഴൂർ, സംസ്ഥാന എക്സി.കമ്മറ്റി അംഗം അൻഷാദ് ചെമ്മനാട്, എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *