ബൈക്കിലെത്തി സ്ത്രീകളുടെ സ്വർണ്ണമാല പൊട്ടിക്കുന്ന യുവാവ് അറസ്റ്റിൽ

Latest കേരളം

കാഞ്ഞങ്ങാട്: ഇരുചക്ര വാഹത്തിലെത്തി സ്ത്രീകളുടെ കഴുത്തിൽ നിന്ന് മാല പൊട്ടിക്കുന്നത് പതിവാക്കിയ യുവാവ് അറസ്റ്റിൽ.മാണിക്കോത്ത് മടിയൻ സ്വദേശി മുഹമ്മദ് നിസാമുദ്ദീൻ (21)നെയാണ് ഹോസ്ദുർഗ് എസ് ഐ. കെ പി സതീഷും സംഘവും അറസ്റ്റ് ചെയ്തത്.

പടന്നക്കാട് എസ് എൻ എ യു പി സ്കൂളിന് സമീപം താമസിക്കുന്ന ദിനേശ് ബീഡി തൊഴിലാളി രോഹിണിയുടെ കഴുത്തിൽ നിന്ന് രണ്ടരപ്പവൻ തൂക്കമുള്ള സ്വർണ്ണമാല കവർന്ന കേസിലെ പ്രതിയാണ് പോലീസിന്റെ പടിയിലായത്.

രണ്ടാഴ്ച മുമ്പ് നെല്ലിക്കാട് വെച്ച് ദിനേശ് ബീഡിതൊഴിലാളി ചെമ്മട്ടംവയൽ സ്വദേശിനി എം ശാരദയുടെ അഞ്ചു പവൻ മാലയും തൊട്ടടുത്ത ദിവസം ചാലിങ്കാലിലെ കുടുംബശ്രീ പ്രവർത്തക വി.വി.ഗീതയുട നാലരപ്പവൻ മാലയും സമാനരീതിയിൽ ബൈക്കിലെത്തി പൊട്ടിച്ചു കൊണ്ടുപോയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *