ഫേസ്ബുക്കിൽ പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Latest കേരളം പ്രാദേശികം

ചിറ്റാരിക്കാൽ: ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട 17കാരി യായ ദളിത് വിദ്യാർത്ഥിനിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ച കേസിൽ യുവാവിനെ പോക്സോ കുറ്റം ചുമത്തി ചെറുപുഴ പോലീസ് അറസ്റ്റു ചെയ്തു.

ശ്രീകണ്ഠാപുരം നിടിയേങ്ങചേപ്പറമ്പിലെ സി.ജെ.ജിബി നെ(21)യാണ് പയ്യന്നൂർ ഡി വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രൻ അറസ്റ്റു ചെയ്തത്.

ഫെസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടി ഇക്കഴിഞ്ഞ 21 ന് ബന്ധുവീട്ടിൽ എത്തിയപ്പോൾ ജിബിൻ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടു പോയി ഒരു രാത്രി മുഴുവൻ താമസിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി.

സംഭവം നടക്കുമ്പോൾ യുവാവിന്റെ വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല.

രാവിലെ വീട്ടുകാർ പെൺകുട്ടിയെ കണ്ടതോടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ചെറുപുഴ എസ്.ഐ എം.പി.ഷാ ജിയും സംഘവും പോക്സോ നിയമ പ്രകാരം കേസെടുത്ത് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *