ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ പിടിയിൽ.
വരാപ്പുഴ എടമ്പാടം ഭാഗത്ത് കാട്ടുകണ്ടത്തില്‍ വീട്ടില്‍ അതുല്‍ (അച്ചു -23) എന്നയാളെയാണ് ബിനാനിപുരം പൊലീസ് അറസ്‌റ്റ് ചെയ്തത്.
പെൺകുട്ടി താമസിക്കുന്ന വീട്ടിൽ കഴിഞ്ഞ 30ന് രാത്രി അതിക്രമിച്ചു കയറി ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.