മഞ്ചേശ്വരം എം എൽ എ എ.കെ.എം അഷ്റഫ് കന്നഡയിൽ സത്യവാചകം ചൊല്ലി 15ാം നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ സ​മ്മേ​ള​ന​ത്തി​ന് തുടക്കം; ആദ്യം സത്യപ്രതിജ്ഞ ചെയ്തത് അബ്ദുൽ ഹമീദ് മാസ്റ്റർ

Latest കേരളം രാഷ്ട്രീയം

തി​രു​വ​ന​ന്ത​പു​രം: 15ാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ സ​മ്മേ​ള​ന​ത്തി​ന് പുതിയ എം.​എ​ൽ.​എ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യോടെ തു​ട​ക്ക​മാ​യി. പ്രോ​​ ​ടെം സ്​​പീ​ക്ക​ർ അ​ഡ്വ. പി.​ടി.​എ. റ​ഹീം മു​മ്പാകെയാണ് പു​തി​യ അം​ഗ​ങ്ങ​ൾ സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്യു​ന്നത്.

മുസ് ലിം ലീഗ് അംഗവും വള്ളിക്കുന്ന് പ്രതിനിധിയുമായ അബ്ദുൽ ഹമീദ് മാസ്റ്ററാണ് അക്ഷരമാലാ ക്രമത്തിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് ആബിദ് ഹുസൈൻ തങ്ങളും അഹമ്മദ് ദേവർകോവിലും സത്യപ്രതിജ്ഞ ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും എ.കെ.എം അഷ്റഫ് കന്നഡയിൽ സത്യവാചകം ചൊല്ലി. പുതിയ എം.​എ​ൽ.​എ​മാ​രു​ടെ സത്യപ്രതിജ്ഞ സഭയിൽ പുരോഗിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *