43.7 കിലോഗ്രാം കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശി എക്‌സൈസിന്റെ പിടിയിൽ

Latest കേരളം പ്രാദേശികം

43.7 കിലോഗ്രാം കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശി എക്‌സൈസിന്റെ പിടിയില്‍. ഹസനമ്പ മടന്തൂര്‍ വീട്ടില്‍ സുലൈമാനെയാണ് കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ അഖിലും സംഘവും പിടികൂടിയത്. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മംഗല്‍പാടി പഞ്ചായത്തിലെ കുബണൂരില്‍ കുടുംബസമേതം താമസിക്കുന്ന സുലൈമാന്‍ വീടിന്റെ് വര്‍ക്കേരിയയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രിവന്റീവ് ഓഫീസര്‍ എം.രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.വി പ്രജിത് കുമാര്‍, പി.സുധീഷ്, കെ.വിനോദ്, എം.ശ്രീജിഷ്, സബിത്ത് ലാല്‍, കെ.അമിത്ത്, വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസറായ വി. ബിജില എന്നിവരാണ് കഞ്ചാവ് പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്. കാസര്‍ഗോഡ് എക്‌സൈസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.

Leave a Reply

Your email address will not be published. Required fields are marked *