മുളിയാർ : കാസറഗോഡ് ടൗണിൽ നിന്ന് ചെർക്കള ബോവിക്കാനം വഴിയും, ഇടനീർ- നെല്ലിക്കട്ട പൈക്ക വഴിയും മല്ലത്തേക്ക് പല ബസ്സുകളും സർവ്വീസ് നടത്തിയിരുന്നു.
ഇതിൽ പല ബസ്സുകളും മല്ലത്തേക്ക് വരാതെ ബോവിക്കാനം വരെയും, പൈക്ക വരെയും മാത്രം സർവ്വീസ് നടത്തി പാതിവഴിയിൽ നിർത്തിവെക്കുകയാണ്.
ഇത് കാരണം വിദ്യാർത്ഥികൾക്കും, മറ്റ് യാത്ര കാർക്കർക്കും, നിത്യേന നൂർ കണക്കിന് ആളുകൾ ദർശ്നത്തിനായി എത്തുന്ന മല്ലം ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകർക്കും വളരെ അധികം യാത്ര ദുരിതം അനുഭവിക്കേണ്ടി വരുന്നുണ്ടെന്നു , മല്ലം റൂട്ടിൽ ഓടുന്ന മുഴുവൻ ബസ്സുകളും മല്ലം വരെ സർവ്വീസ് നടത്താനും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും,അല്ലത്തപക്ഷം ഇത്തരം ബസ്സുകളുടെ സാർവ്വീസ് റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കൊണ്ട് മുളിയാർ ഗ്രാമപഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് കാസറഗോഡ് ആർ.ടി.ഒ ക്ക് പരാതി നൽകി.
