ജില്ലയിൽ നിരവധി ഒഴിവുകൾ

Latest ഇന്ത്യ കേരളം പ്രാദേശികം

ടാറ്റ ആശുപത്രിയില് അറ്റന്റന്റ് ഒഴിവ്

കാസർകോട് ടാറ്റാ ട്രസ്റ്റ് കോവിഡ് ആശുപത്രിയില് അറ്റന്റന്റ് ഒഴിവ്. അഭിമുഖം ഒക്ടോബര് 26 ന് രാവിലെ 10 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുള്ള ജില്ലാ മെഡിക്കല് ഓഫീസില് നടക്കും. ഏഴാംതരത്തില് കുറയാത്ത യോഗ്യതയുള്ളവര്ക്ക് പങ്കെടുക്കാം. കൂടുതല് വിവരങ്ങള്ക്ക് 0467-2203118

ഡയാലിസിസ് ടെക്‌നീഷ്യന് ഒഴിവ്

തൃക്കരിപ്പൂര് താലൂക്ക് ആശുപത്രിയില് ഡയാലിസിസ് ടെക്‌നീഷ്യന്റെ ഒഴിവ്. അഭിമുഖം ഒക്ടോബര് 26 ന് രാവിലെ 10 ന് തൃക്കരിപ്പൂര് താലൂക്ക് ആശുപത്രി ഓഫീസില്. ഡയാലിസിസ് ടെക്‌നോളജിയില് ബി.എസ്.സി/ ഡിപ്ലോമയുള്ളവര്ക്ക് പങ്കെടുക്കാം. ഫോണ്: 0467 2211100.

സീനിയര് അനലിസ്റ്റ് ഒഴിവ്

കോന്നിയിലെ കൗണ്‌സില് ഫോര് ഫുഡ് റിസര്ച്ച് ആന്റ് ഡെവലപ്പ്മന്റ് സ്ഥാപനത്തിന്റെ ഫുഡ് ക്വാളിറ്റി മോണിറ്ററിങ്ങ് ലബോറട്ടറിയുടെ കെമിക്കല് വിഭാഗത്തില് സീനിയര് അനലിസ്റ്റിന്റെ ഒഴിവ്്. കെമിസ്ട്രി/ ബയോകെമിസ്ട്രി വിഷയത്തില് ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസ് ലോറട്ടറിയില് അനലിസ്റ്റായി മൂന്നു വര്ഷത്തെ പ്രവര്ത്തി പരിചയവുമുള്ളവര്ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര് നവംബര് ആറിനകം അപേക്ഷിക്കണം. വിശദവിരങ്ങളും അപേക്ഷാ ഫോമും wwww.supplycokerala.com ല് ലഭ്യമാണ്.

ലാബ് ടെക്‌നീഷ്യന്മാരുടെ ഒഴിവ്

കാസര്‌കോട് ജില്ലയില് ഒഴിവുള്ള ലാബ് ടെക്‌നീഷ്യന്മാരുടെ തസ്തികയിലേക്ക് താത്ക്കാലികാടിസ്ഥാനത്തില് നിയമനം നടത്തുന്നു. അഭിമുഖം നവംബര് അഞ്ചിന് രാവിലെ 10 ന് കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല് ഓഫീസില് നടക്കും. പ്ലസ്ടു സയന്‌സ്, ബിഎസ്.സി എം.എല്.ടി അല്ലെങ്കില് ഡി.എം.എല്.ടി യോഗ്യതയുള്ള കേരളസര്ക്കാര് പാരാ മെഡിക്കല് കൗണ്‌സില് രജിസ്‌ട്രേഷനുള്ളവര്ക്ക് പങ്കെടുക്കാം. കൂടുതല് വിവരങ്ങള്ക്ക്: 0467 2203118

അധ്യാപക ഒഴിവ്

കുമ്പള ഐ.എച്ച്. ആര്.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‌സില് ഇലക്ട്രോണിക്‌സ്, കോമേഴ്‌സ് വിഷയങ്ങളില് അധ്യാപക ഒഴിവ്. ബന്ധപ്പെട്ട വിയങ്ങളില് 55 ശതമാനത്തില് കുറയാതെ ബിരുദാനന്തര ബിരുദവും നെറ്റുമുള്ളവര്ക്ക് അപേക്ഷിക്കാം. ഇലക്ട്രോണിക്‌സ് അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബര് 25 ന് രാവിലെ 11 നും കോമേഴ്‌സ് അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബര് 26 ന് രാവിലെ 11 നും കോളേജില് നടക്കും. ഫോണ്: 04998215615, 8547005058

ഡോക്ടര്, ഫാര്മിസ്റ്റ്,ക്ലീനിങ്ങ് സ്റ്റാഫ് ഒഴിവ്

അജാനൂര് പഞ്ചായത്തിന് കീഴിലെ അജാനൂര്, ആനന്ദാശ്രമം എന്നീ കുടംബാരോഗ്യ കേന്ദ്രങ്ങളില് ഡോക്ടര്, ഫാര്മിസ്റ്റ്, ശുചീകരണ തൊഴിലാളി എന്നീ തസ്തികകളില് താത്കാലിക നിയമനം നടത്തുന്നു. അഭിമുഖം ഒക്ടോബര് 25 ന് രാവിലെ 10 ന് ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തില് നടക്കും.

ഡാറ്റാ എന്ട്രി ഓപ്പറേറ്ററുടെ ഒഴിവ്

നീലേശ്വരം നഗരസഭയില് ദിവസവേതനാടിസ്ഥാനത്തില് ഡാറ്റാ എന്ട്രി ഓപ്പറേറ്റർ ഒഴിവ്. അഭിമുഖം ഒക്ടോബര് 25 ന് രാവിലെ 10.30 ന് നഗരസഭാ കാര്യാലയത്തില് നടക്കും. എസ്.എസ്.എല്.സിയും മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് പരിജ്ഞാനവുമുള്ളവര്ക്ക് അപേക്ഷിക്കാം.

അക്കൗണ്ടന്റ്ക കം ഐ ടി അസിസ്റ്റന്റ് ഒഴിവ്

ചെറുവത്തൂര് ഗ്രാമപഞ്ചായത്തില് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാര് അടിസ്ഥാനത്തില് അക്കൗണ്ടന്റ്ക കം ഐ ടി അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം. ബി കോം ബിരുദവും അംഗീകൃത പി ജി ഡി സി എ യുമുള്ള ഉദ്യോഗാര്ഥികള്ക്കാണ് അവസരം. താത്പര്യമുള്ളവര് ഒക്ടോബര് 27 നകം പഞ്ചായത്തില് അപേക്ഷിക്കണം. ഫോണ്: 04672260221

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

ബേഡഡുക്ക ഗ്രാമപഞ്ചായത്ത്, കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത്, കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തുകളിൽ പ്രോജക്ട് അസ്സിസ്റ്റന്റിന്റെ ഒഴിവ്്. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്ട്രോളര്/സാങ്കേതിക വിദ്യാഭ്യാസ ബോര്ഡ് നടത്തുന്ന മൂന്നു വര്ഷത്തെ ഡിപ്ലോമ ഇന് കൊമേഴ്ഷ്യല് പ്രാക്ടീസ് /ഡിപ്ലോമ ഇന് കമ്പ്യൂട്ടര് ആപ്ലിക്കേഷന് ആന്റ് ബിസിനസ് മാനേജ്‌മെന്റ് യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം. ബിരുദവും ഒരു വര്ഷത്തില് കുറയാതെയുള്ള ഡിപ്ലോമ ഇന് കമ്പ്യട്ടര് ആപ്ലിക്കേഷനോ പി.ജി. ഡിപ്ലോമ ഇന് കമ്പ്യൂൂട്ടര് ആപ്ലിക്കേഷനോ പാസായവര്ക്കും അപേക്ഷിക്കാം. പ്രായപരിധി 18 നും 30 നും മധ്യേ. ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ ഒഴിവിലേക്ക് താല്പര്യമുള്ളവര് ഒക്ടോബര് 28 ന് വൈകീട്ട് മൂന്നിനകം പഞ്ചായത്ത് ഓഫീസില് അപേക്ഷിക്കണം അഭിമുഖം നവംബര് അഞ്ചിന് നടക്കും. ഫോണ്: 04994 210235. കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിലെ ഒഴിവിലേക്ക് താൽപര്യമുളളവർ നവംബർ ഒന്നിന് വൈകീട്ട് മൂന്നിനകം പഞ്ചായത്ത് ഓഫീസിൽ അപേക്ഷിക്കണം. കിനാനുർ കരിന്തളം കൂടിക്കാഴ്ച നവംബർ എട്ടിന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കും. അപേക്ഷ നവംബർ അഞ്ചിനകം പഞ്ചായത്തിൽ നൽകണം. ഫോൺ-04672-235350,9496049673

Leave a Reply

Your email address will not be published. Required fields are marked *